ഇലക്ട്രിക്ക് വാഹനങ്ങൾ

 
Mumbai

ഇലക്ട്രിക്ക് റിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കും

ഇലക്ട്രിക് ബൈക്കുകള്‍ക്ക് നിലവില്‍ പെര്‍മിറ്റ് ആവശ്യം ഇല്ലായിരുന്നു

Mumbai Correspondent

മുംബൈ: യാത്രക്കാരെ കയറ്റുന്ന ഇലക്ട്രിക് റിക്ഷകള്‍ക്കും ഇ ബൈക്കുകള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക് പറഞ്ഞു. ഇതുവരെ ഇലക്ട്രിക് റിക്ഷകള്‍ക്ക് യാത്രക്കാരുടെ ഗതാഗതത്തിന് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ലായിരുന്നുവെന്ന് സര്‍നായിക്കിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് ഗതാഗതത്തില്‍ ഏകീകൃത നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന് ഇറിക്ഷകള്‍ക്കും ഇബൈക്കുകള്‍ക്കും പെര്‍മിറ്റുകള്‍ നിര്‍ബന്ധമാക്കുകയാണ്. 2016 ജൂണ്‍ 30ലെ കേന്ദ്ര വിജ്ഞാപനമനുസരിച്ച്, യാത്രക്കാരെ വഹിക്കുന്ന ഇറിക്ഷയിലും ഇബൈക്കുകളിലും മഞ്ഞ അക്ഷരങ്ങളുള്ള പച്ച പശ്ചാത്തലമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടാകണം.

ഈ നടപടിയിലൂടെ യാത്രക്കാരുടെ ഗതാഗതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പരമ്പരാഗത ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ഇലക്ട്രിക് റിക്ഷകള്‍ എന്നിവയ്ക്ക് ഏകീകൃത നിയമങ്ങള്‍ ബാധകമാകും. സംവിധാനത്തില്‍ സുതാര്യത കൊണ്ടുവരുകയും ക്രമക്കേടുകള്‍ തടയുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പാർലമെന്‍റിൽ കറുപ്പ് വേഷത്തിൽ എത്തി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ

നിതിൻ രാജിന്‍റെ മരണം; പ്രതിയെ സംരക്ഷിക്കാൻ ഉന്നതർ ഇടപെട്ടു, എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്ന് ഹൈക്കോടതി

പ്ലസ് ടു കഴിഞ്ഞാൽ ഡ്രൈവിങ് ലൈസൻസ്; നയം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി

'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ല, അച്ചടി വൈകിയത് സാങ്കേതിക കാരണം മൂലമെന്ന് എം. സ്വരാജ്

അയർലൻഡ് പരമ്പരയ്ക്ക് മുൻപ് അഫ്ഗാനിസ്ഥാൻ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹഷ്മത്തുള്ള ഷാഹിദി; ആരാകും പുതിയ ക‍്യാപ്റ്റൻ‍?