ബിഎംസിയിലെ 79 കോര്‍പറേറ്റര്‍മാരുടെ വിജയത്തെ ചോദ്യം ചെയ്ത് ഹര്‍ജി

 
Mumbai

ബിഎംസിയിലെ 79 കോര്‍പറേറ്റര്‍മാരുടെ വിജയത്തെ ചോദ്യം ചെയ്ത് ഹര്‍ജി

കേസില്‍ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകര്‍

Mumbai Correspondent

മുംബൈ: മുംബൈ കോര്‍പ്പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. 79 കോര്‍പ്പറേറ്റര്‍മാരുടെ വിജയത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വോട്ടെണ്ണലിലെ ക്രമക്കേടുകള്‍, നാമനിര്‍ദ്ദേശ പത്രികകളിലെ പോരായ്മകള്‍, പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുംബൈയിലെ വിവിധ കോടതികളില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരേ കൂട്ടത്തോടെ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ സമയത്ത് ഭരണകക്ഷിക്ക് അനുകൂലമായി നിലപാടെടുത്തു എന്നും, വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണം.

കോടതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് കേസില്‍ ഹാജരാകുന്നത്. ശിവസേനയില്‍ നിന്ന് ബിജെപി ബിഎംസി പിടിച്ചെടുത്തിരുന്നു.

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ