നാസിക് കേരള സേവാ സമിതി വാര്‍ഷികാഘോഷം

 
Mumbai

നാസിക് കേരള സേവാ സമിതി വാര്‍ഷികം ആഘോഷിച്ചു

രഞ്ജിത്ത് നായര്‍ അധ്യക്ഷത വഹിച്ചു

Mumbai Correspondent

നാസിക് : നാസിക് കേരള സേവാ സമിതിയുടെ 52-ാം വാര്‍ഷികവും സ്വാതന്ത്ര്യദിന ആഘോഷവും നടത്തി. സമിതി പ്രസിഡന്റ് രഞ്ജിത്ത് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് നാസിക് ഡിസിപി കിഷോര്‍ കാലെ ഉദ്ഘാടനം ചെയ്തു. റെയില്‍വേ സിഎസ്സി ഇന്‍സ്‌പെക്ടര്‍ കുന്ദന്‍ മഹാപാത്ര ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.

ആംബുലന്‍സ് സര്‍വീസുകള്‍ക്കും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പാഷ ഷെയ്ഖിനെ ചടങ്ങില്‍ ആദരിച്ചു. സമിതിയിലെ മഹിളാ വിഭാഗവും യൂത്ത് വിഭാഗവും അവതരിപ്പിച്ച സമകാലിക പ്രാധാന്യമുള്ള സ്‌കിറ്റുകള്‍ ചടങ്ങില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

പത്താം ക്ലാസ് പരീക്ഷയില്‍ തെന്നല്‍ സുമേഷും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സ്‌നേഹ നായരും മികച്ച വിജയം നേടി മുന്നിലെത്തി. വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സാന്ത്വന പരിതോഷികങ്ങളും വിതരണം ചെയ്തു.

ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി പ്രേമാനന്ദ് നമ്പ്യാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കോരുത് കോശി നന്ദിയും പറഞ്ഞു.