ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം

 
Mumbai

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം

14ന് വൈകിട്ട് 7ന്

Mumbai Correspondent

നവിമുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ഭാഷാ സംസ്‌കാരം ബഹുസ്വരത, നിര്‍മ്മിതബുദ്ധിയും ഭാവിലോകവും, കേരളം പ്രത്യക്ഷത്തിനുപുറം എന്നീ മൂന്ന് വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത പ്രഭാഷകന്‍ സുരേഷ് കോടൂര്‍ പ്രഭാഷണം നടത്തും.

2026 നവംബര്‍ 14 ശനിയാഴ്ച വൈകിട്ട് 7ന് ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ വേദിയിലാണ് പരിപാടി നടക്കുന്നത്. പ്രസിഡന്‍റ്. ഷിനി ചന്ദ്രബോസ് അധ്യക്ഷത വഹിക്കും. സുരേഷ് കോടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി മനോജ് മാളവിക, കണ്‍വീനര്‍ ബാബു എ.പി. തുടങ്ങിയവര്‍ പ്രസംഗിക്കും