വി.എസ്.  അച്യുതാനന്ദന്‍ അനുസ്മരണവും സെമിനാറും 15ന്

 
Mumbai

വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണവും സെമിനാറും 15ന്

പരിപാടിയുടെ ഭാഗമായി നാടകവും

Mumbai Correspondent

നവിമുംബൈ: യുവധാരയുടെ ആഭിമുഖ്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണവും സെമിനാറും നാടകവും സംഘടിപ്പിക്കുന്നു. നവംബര്‍ 15ന് വൈകിട്ട് 5ന് കൈരളി സിബിഡിയിലാണ് പരിപാടി.

ജനാധിപത്യ ഇന്ത്യ: പ്രതിസന്ധിയും പ്രതിരോധവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റര്‍ എം.ജി. അരുണ്‍ ഉദ്ഘാടനം ചെയ്യും. പൂകസ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കോട്ടൂര്‍ സെമിനാറില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് അനുസ്മരണ പ്രഭാഷണം പി.ആര്‍. കൃഷ്ണന്‍ നിര്‍വഹിക്കും.

പരിപാടിയുടെ ഭാഗമായി കോഴിക്കോട് ചിലങ്ക ഫ്‌ലോട്ടിംഗ് തിയറ്റര്‍ അവതരിപ്പിക്കുന്ന നാടകം അരങ്ങേറും. ബിജൂസ് ചിലങ്കയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

അടിയന്തരാവസ്ഥയുടെ കാലത്ത് സ്‌നേഹലത റെഡ്ഡി നേരിട്ട പീഡനങ്ങളും തടവറയിലെ യാതനകളുമാണ് നാല് കലാകാരികള്‍ ചേര്‍ന്ന് മുപ്പത്തിരണ്ട് കഥാപാത്രങ്ങളിലൂടെ ഈ ചരിത്ര നാടകത്തില്‍ അവതരിപ്പിക്കുന്നത്.