സെയ്ഫ് അലി ഖാൻ, പ്രതി ഷെരീഫുൾ ഇസ്‌ലാം

 
Mumbai

സെയ്ഫ് അലിഖാന്‍റെ വീട്ടിലെ ആക്രമണം; പ്രതിയെ മലയാളി നഴ്സ് തിരിച്ചറിഞ്ഞു

കുട്ടിയെ നോക്കുന്ന നഴ്‌സാണ് ഏലിയാമ്മ

Mumbai Correspondent

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ, സംഭവത്തിലെ ഒന്നാം സാക്ഷിയും മലയാളി നഴ്‌സുമായ ഏലിയാമ്മ ഫിലിപ്പ് കോടതിയില്‍ തിരിച്ചറിഞ്ഞു. സെയ്ഫ് അലി ഖാന്റെ ഇളയ മകന്റെ പരിചരണ ചുമതലയാണ് ഏലിയാമ്മയ്ക്കുള്ളത്. മുംബൈ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്കിടെയാണ്, മുഹമ്മദ് ഷരീഫുല്‍ ഇസ്ലാം ഷഹ്‌സാദാണ് ആക്രമണം നടത്തിയതെന്ന് ഏലിയാമ്മ വ്യക്തമാക്കിയത്.

കഴിഞ്ഞ ജനുവരി 16നു പുലര്‍ച്ചെ രണ്ടോടെ സെയ്ഫിന്റെ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയുടെ മുറിയിലാണ് ആദ്യമെത്തിയത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഏലിയാമ്മയുടെ കൈവിരലുകള്‍ക്ക് പരുക്കേറ്റിരുന്നു. ബഹളംവച്ചാല്‍ കൊല്ലുമെന്നു പ്രതി ഭീഷണിപ്പെടുത്തുന്നതിനിടെ, ശബ്ദം കേട്ടെത്തിയ മറ്റൊരു ജോലിക്കാരിയാണു സെയ്ഫിനെ വിവരമറിയിച്ചത്. പ്രതിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫ് അലി ഖാനും പരുക്കേറ്റിരുന്നു