സാബു ഡാനിയേല്‍ അനുസ്മരണം ബുധനാഴ്ച

 
Mumbai

സാബു ഡാനിയേല്‍ അനുസ്മരണം ബുധനാഴ്ച

ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ കൈരളി സിബിഡി ഹാളിലാണ് അനുസ്മരണ പരിപാടി നടക്കുക

Mumbai Correspondent

മുംബൈ: മുന്‍ കോര്‍പ്പറേറ്ററും സിബിഡി കൈരളി സമാജം പ്രസിഡന്റുമായിരുന്ന സാബു ഡാനിയേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ കൈരളി സിബിഡി ഹാളിലാണ് അനുസ്മരണ പരിപാടി നടക്കുക.

സാബു ഡാനിയലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. സാബുവിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിനൊപ്പം അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും പങ്കുവയ്ക്കുന്ന വേദിയായിരിക്കും അനുസ്മരണ സംഗമമെന്ന് കൈരളി സമാജം പ്രസിഡന്റ് ജി. കോമളന്‍ പറഞ്ഞു.