പ്രതീക്ഷ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; നടൻ ശങ്കറിനും, സിനിമാനിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനും ' ലൈഫ് ടൈം അച്ചീവ്‌മെന്‍റ് 'അവാർഡ് 
Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; നടൻ ശങ്കറിനും, സിനിമാനിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനും ' ലൈഫ് ടൈം അച്ചീവ്‌മെന്‍റ് 'അവാർഡ്

പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌ക്കാരങ്ങൾ സമർപ്പിക്കും

Namitha Mohanan

മുംബൈ: മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തുമായി തങ്ങളുടെ കർമ്മ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികൾക്കാണ് പുരസ്ക്കാരം നൽകുന്നത്.

സിനിമാമേഖലയിലെ മികച്ച സംഭാവനകൾക്ക് പ്രശസ്‌ത സിനിമ സീരിയൽ താരം ശങ്കറിനും പ്രമുഖ സിനിമാനിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനും ' ലൈഫ് ടൈം അച്ചീവ്‌മെന്‍റ് ' പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ മികച്ച പ്രവർത്തങ്ങൾക്ക് സണ്ണിതോമസ് ,ഡെന്നിസ് അമൃതഗിരി , ടി.ആർ. ദേവൻ (ഫേസ് ഫൗണ്ടേഷൻ ) എ.അബൂബക്കർ ,ശ്രീകുമാർ കൊടുങ്ങല്ലൂർ, സഞ്ജന സൈമൺ , മുതിർന്ന മാധ്യമപ്രവർത്തകൻ കാട്ടൂർ മുരളി കായിക രംഗത്ത് പ്രതിഭ തെളിയിച്ച ശ്രീധന്യ , സിന്ധു അച്യുതൻ ,അജിത (യോഗ ) കലാരംഗത്തെ മികവിന് കലാമണ്ഡലം നിസരി (സംഗീതം ), റിയ ഇഷ (അഭിനയം )അദ്രിജ പണിക്കർ (ഭരത നാട്യം ) സഞ്ജു ഉണ്ണിത്താൻ ( സിനിമ ) ഗീത പ്രസാദ് (പാരമ്പര്യ മാന്ത്രികൻ), ബി .ഗോപിനാഥ പിള്ള കെ .സോമൻ നായർ, ജോയൽ സാം തോമസ് (വ്യവസായം )ഹരീഷ് ഷെട്ടി (ഹോസ്പിറ്റലിറ്റി )എന്നിവർക്ക് സെപ്റ്റംബർ 29 ന് , വസായ് റോഡ് വെസ്റ്റിലുള്ള ശ്രീ അയ്യപ്പ മന്ദിർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന

പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌ക്കാരങ്ങൾ സമർപ്പിക്കും. പരിപാടിയുടെ ഉദ്‌ഘാടനം മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ നിർവ്വഹിക്കും .

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ,ശ്രീപദ് നായിക്ക് , പാൽഘർ എംപി - ഹേമന്ത് വിഷ്‌ണു സവാര എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.മുൻ ബിജെപി കേരളം സംസ്‌ഥാന അധ്യക്ഷൻ പികെ കൃഷ്‌ണദാസ്‌ കൂടാതെ മുൻ mla വിവേക് പണ്ഡിറ്റ് ,

പാൽഘർ mla ശ്രീനിവാസ് വൻക,ദാനു നഗരസഭാംഗം ഭരത് രാജ്‌പുത് ,അർനാള സർപഞ്ച്‌ മഹേന്ദ്രപാട്ടീൽ തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖരും കേന്ദ്രീയ നായർ സംഘടനയുടെ അധ്യക്ഷൻ

ഹരികുമാർ മേനോൻ ,പാർത്ഥൻ പിള്ള -നാസിക് , ,മാധ്യമ പ്രവർത്തകൻ ഷിജു പടിഞ്ഞാറ്റിങ്കര ,ജയന്ത് നായർ , തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും.

കലാമണ്ഡലം നിസരിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ,നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും ഓണസദ്യയുമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഉത്തംകുമാർ : 93235281987

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

കനത്ത മഴ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്ര നിരോധിച്ചു, മൂന്നാറിൽ ഗതാഗത നിയന്ത്രണം