അമ്പിളി കൃഷ്ണകുമാർ | പി. വിശ്വനാഥൻ
വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുകഥ, കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ ഒന്നാം സമ്മാനം പി. വിശ്വനാഥൻ രചിച്ച ഇട്ടിക്കോരയുടെ ഡയറി എന്ന കഥയ്ക്കാണ്. രണ്ടാം സമ്മാനം അമ്പിളി കൃഷ്ണകുമാർ രചിച്ച മധു വസന്തം എന്ന കഥയ്ക്ക് ലഭിച്ചു.
കവിതാ മത്സരത്തിൽ സമ്മാനാർഹമായ രചനകൾ ഉണ്ടായിരുന്നില്ല. പ്രോത്സാഹന സമ്മാനം ഡോ. മിനി തോമസിന്‍റെ ആത്മമന്ത്രം എന്ന കവിതയ്ക്ക് നൽകി. ഓഗസ്റ്റ് 16 ന് വസായ് ബി.കെ. സി സ്കൂളിൽ നടക്കുന്ന സാഹിത്യ ശില്പശാലയിൽ വെച്ച് ആത്മ വിജയികൾക്ക് പുരസ്ക്കാരങ്ങൾ സമ്മാനിക്കും. സാഹിത്യ ശില്പശാലയിൽ വി ആർ സുധീഷ് മുഖ്യാതിഥിയായിരിക്കും.
വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. സുജിത് ഏവൂരേത്ത് എന്നിവരും പങ്കെടുക്കും സി.പി. കൃഷ്ണകുമാർ അദ്ധ്യക്ഷം വഹിക്കും. രാജേന്ദ്രൻ കുറ്റൂർ ,എ.എം. ദിവാകരൻ ഇ. ഹരീന്ദ്രനാഥ്, അഡ്വ ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായ വിവിധ കമ്മറ്റികൾ ശില്പശാലയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിശദ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം