പ്രതീക്ഷ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വസായ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ നൽകിവരുന്ന ഈ വർഷത്തെ പ്രതീക്ഷ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. സെപ്തംബർ 6ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കെ.ജി. അബ്രഹാം (ചെയർമാൻ കെജിഎ ഗ്രൂപ്പ്) എം പി അഹമ്മദ് ചെയർമാൻ മലബാർ ഗ്രൂപ്പ്) രാജ്മോഹൻ പിള്ള (ചെയർമാൻ ബീറ്റ ഗ്രൂപ്പ് ) മേജർ രവി, ഡോ: എം.എസ്. സുനിൽ, വൃന്ദ, പ്രഭാകർ സൂര്യവംശി, ജെ.പി. തകഴി, കൃഷ്ണ പ്രിയ, ഡോ വി. കെ. അബ്ദുൽ സമദ്, അഡ്വ ബെറ്റി സുധീർ, നിധി ചൗള , അനുപമ എം. ആചാരി, ഗോപിനാഥൻ പിള്ള, അനിത നായർ , കെ.വി. ജോൺ, കൃഷ്ണതുളസി ഭായി, പാർത്ഥൻ ടി.സി. കാരിയാട്, കണ്ണൻ പെരുമുടിയൂർ, സുനിൽ എ.കെ., വിജയ രാജമല്ലിക , സീമ വിനീത്, നീതു മനോജ്, പ്രണവ് നായർ, മുകേഷ് എം നായർ , രാജു ആർ, അരവിന്ദ് എ, പ്രീതി ആമി, പ്രശാന്ത് എസ് , രാഹുൽ രമേശ്, ടി എൻ രാജൻ, ഗിരിജൻ അയ്യപ്പൻ നായർ, സുനിൽ നായർ എന്നിവർക്കാണ് പുരസ്കാരം.