വയലാര്‍ ശരത്ചന്ദ്രവര്‍മ, ഡോ. സജിത് ഏവൂരേത്ത്

 
Mumbai

പ്രതീക്ഷ ഫൗണ്ടേഷന്‍ സാഹിത്യ ശില്‍പശാല ഓഗസ്റ്റ് 16ന്; വയലാര്‍ ശരത്ചന്ദ്രവര്‍മയും ഡോ. സജിത് ഏവൂരേത്തും പങ്കെടുക്കും

വസായ് റോഡ് വെസ്റ്റിലുള്ള ബികെഎസ് സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരിപാടി

Sarath Nath MS

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സാഹിത്യ ശില്‍പശാല ഓഗസ്റ്റ് 16 ന് വസായ് റോഡ് വെസ്റ്റിലുള്ള ബികെഎസ് സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. സാഹിത്യകാരനായ വി.ആര്‍. സുധീഷ് മുഖ്യാതിഥിയായിരിക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ, ഡോ. സജിത് ഏവൂരേത്ത് എന്നിവര്‍ പങ്കെടുക്കും.

സി.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ശില്‍പശാലയോടനുബന്ധിച്ച് കവിത, ചെറുകഥ രചനാ മത്സരവും നടത്തും. ചെറുകഥകള്‍ ഒറ്റപുറത്ത് മാത്രം എഴുതണം. പതിനഞ്ചു പേജില്‍ കവിയാന്‍ പാടില്ല. രചനകള്‍ ജൂലൈ 30ന് മുന്‍പ് ഷോപ്പ് നമ്പര്‍ 1, ഗ്രീന്‍ പാര്‍ക്ക്, ശാസ്ത്രി നഗര്‍ വസായ് വെസ്റ്റ്, 401202 എന്ന വിലാസത്തില്‍ അയക്കണം. ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തി പത്രവും നല്‍കും. പരിപാടിക്കായി രാജേന്ദ്രന്‍ കുറ്റൂര്‍, എ.എം. ദിവാകരന്‍, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9323528197.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി