പ്രേമന്‍ ഇല്ലത്തിന് പുരസ്‌കാരം

 
Mumbai

പ്രേമന്‍ ഇല്ലത്തിന് പുരസ്‌കാരം നല്‍കി

ബോംബെ എന്ന നഗരം ഇല്ലായിരുന്നെങ്കില്‍ എഴുത്തുകാരനാകില്ലായിരുന്നെന്ന് പ്രേമന്‍

Mumbai Correspondent

മുംബൈ: കണ്ണൂര്‍ വേവ്‌സ് സാംസ്‌കാരിക ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം പ്രമുഖ നോവലിസ്റ്റ് പ്രേമന്‍ ഇല്ലത്തിനു നല്‍കി. കേരള നിയസമഭാ സ്പീക്കര്‍ എ.എന്‍. ഷംസീറാണ് പുരസ്‌കാരം കൈ മാറിയത്. കണ്ണൂര്‍ കോർപ്പറേഷന്‍ മേയര്‍ ഇന്ദിര പി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സുധിര്‍ പൂച്ചാലി നഗരത്തിന്‍റെ മാനിഫെസ്റ്റോ പരിചയപ്പെടുത്തി. കണ്ണൂര്‍ വേവ്‌സ് പ്രസിഡന്‍റ് കെ.പി. ശ്രീശന്‍ അധ്യക്ഷനായിരുന്നു.മറുപടി പ്രസംഗത്തില്‍ പ്രേമന്‍ ഇല്ലത്ത് തന്‍റെ രചനകളുടെ പശ്ചാത്തലങ്ങളും പ്രമേയങ്ങള്‍ രൂപപ്പെട്ട വഴികളും വിശദീകരിച്ചു.

ബോംബെ എന്ന നഗരം ഇല്ലായിരുന്നെങ്കില്‍ താന്‍ എഴുത്തുകാരനാകുമായിരുന്നില്ലെന്ന് പറഞ്ഞു. മുംബൈയിലെ ജീവിതാനുഭവങ്ങളും നഗരത്തിന്‍റെ വൈവിധ്യവും തന്‍റെ എഴുത്തിന്‍റെ ദിശ നിര്‍ണയിച്ചതായും പ്രേമന്‍ വ്യക്തമാക്കി.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം