ലാല്‍ബാഗ് ഛാ രാജയുടെ അനുഗ്രഹം തേടി പൃഥ്വിരാജ്
മുംബൈ: ലാല്‍ബാഗ് ഛാ രാജയുടെ അനുഗ്രഹം തേടി പ്രമുഖ ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും. വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയാണ് ഇരുവരും ലാല്‍ബാഗ് രാജ മണ്ഡലിലെത്തി ദര്‍ശനം നടത്തിയത്.പരമ്പരാഗത ശൈലിയില്‍ വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച് നെറ്റിയില്‍ തിലകമണിഞ്ഞാണ് പൃഥ്വിരാജ് പന്തലിലെത്തിയത്.
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ലാല്‍ബാഗ് രാജയ്ക്ക് കാണിക്കയര്‍പ്പിച്ച താരം, പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മടങ്ങിയത്. താരം ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. തുടര്‍ച്ചയായി പൃഥ്വിരാജിന്‍റെ സിനിമകള്‍ പരാജയപ്പെടുന്നതിനിടെയാണ് ദര്‍ശനം.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, വ്യവസായി ആനന്ദ് അംബാനി, പരിണീതി ചോപ്ര, നീല്‍ നിതിന്‍ മുകേഷ് തുടങ്ങിയ പ്രമുഖരും തിങ്കളാഴ്ച ലാല്‍ബാഗ് രാജയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളും ഇവിടെ ദര്‍ശനം നടത്തി.