വടംവലി മത്സരം

 
Mumbai

പന്‍വേലില്‍ വടംവലി മത്സരത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഒന്നാം സമ്മാനം 50000 രൂപ

Mumbai Correspondent

പന്‍വേല്‍: കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പന്‍വേലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുരുഷ, വനിതാ വടംവലി മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടിന് ന്യൂ പന്‍വേല്‍ സെക്ടര്‍ രണ്ടില്‍ ശാന്തിനികേതന്‍ സ്‌കൂളിന് സമീപമുള്ള അംബേ മാതാ മന്ദിറിനടുത്തുള്ള മൈതാനത്താണ് മത്സരം നടക്കുന്നത്.

മഹാരാഷ്ട്രയിലെയും മുംബൈയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മലയാളി സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനകളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കു പുറമേ 15 മുതല്‍ 20 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,111 രൂപയും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.

വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 15,111 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7,111 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,111 രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.

15 മുതല്‍ 20 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2,500 രൂപയും സമ്മാനമായി ലഭിക്കും. മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 5ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.