കൊളാബ മലയാളി അസോസിയേഷന്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു

 
Mumbai

കൊളാബ മലയാളി അസോസിയേഷന്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു

ഞായറാഴ്ച രാവിലെ 10.30 മുതല്‍

Mumbai Correspondent

മുംബൈ: ആരോഗ്യ സംരക്ഷണത്തിനും രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും പ്രാധാന്യം നല്‍കി കൊളാബാ മലയാളി അസോസിയേഷന്‍ ക്യാന്‍സര്‍ പേഷ്യന്റ് എയ്ഡ് അസോസിയേഷന്റെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 18 ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കൊളാബയിലെ സെന്റ് ജോസഫ്‌സ് ആര്‍സി ചര്‍ച്ചിലാണ് ക്യാമ്പ് നടക്കുക. അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ക്യാംപില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് സ്ലോട്ടുകള്‍ അനുവദിക്കുന്നത്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം:

രാജീവ് : 9819001900

അബ്രഹാം ജോണ്‍: 9223352224

മിനി മാത്യു ക്രിസ്റ്റഫര്‍: 9833011181