പൻവേലിൽ നിർമാണപ്രവർത്തനം; കേരളത്തിലേക്കുള്ള ട്രെയ്നുകൾ വൈകും
മുംബൈ: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവ-പന്‍വേല്‍ സെക്ഷനില്‍ ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി സര്‍വീസുകളെ ബാധിക്കുന്നു. പന്‍വേല്‍-കലംബൊലി കോച്ചിങ് കോംപ്ലക്‌സ് പദ്ധതിയുടെ നിര്‍മാണത്തിന്റെ ഭാഗമായി രാത്രിയില്‍ തീവണ്ടി സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ട്രെയ്നുകള്‍ വൈകുകയാണ്. നവംബർ 29 വരെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ എറണാകുളം-പുണെ എക്‌സ്പ്രസ് ആപ്തയില്‍ നിന്ന് വൈകിയാണ് പുറപ്പെടുക. ബുധനാഴ്ചത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്ലി എക്‌സ്പ്രസും ശനിയാഴ്ചത്തെ തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസും ആപ്തയില്‍ പിടിച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. നവംബർ 24, 27, 28, 29 തീയതികളില്‍ എല്‍ടിടി-മഡ്ഗാവ് എക്‌സ്പ്രസ് വൈകി പുറപ്പെടും.