താനെ വര്‍ത്തക് നഗര്‍ അയ്യപ്പക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തി
താനെ: വര്‍ത്തക് നഗര്‍ അയ്യപ്പക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തി. ക്ഷേത്രം മേല്‍ശാന്തി വടക്കേടം ഗിരീശന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു നല്‍കി. സ്വര്‍ണ മോതിരം കൊണ്ട് കുഞ്ഞുങ്ങളുടെ നാവില്‍ 'ഹരിശ്രീ' കുറിച്ചും, അരിയില്‍ വിരല്‍തുമ്പ് പിടിച്ച് അക്ഷരങ്ങള്‍ എഴുതിച്ചുമാണ് അറിവിന്‍റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്.
വിദ്യാരംഭത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു. കേരളീയ ശൈലിയിലുള്ള മനോഹരമായ നിര്‍മ്മാണം കൊണ്ട് ഏറെ ശ്രദ്ധേയമായതാണ് താനെ വര്‍ത്തക് നഗര്‍ അയ്യപ്പക്ഷേത്രം.