സലീല്‍ ചൗധരി

 
Mumbai

രാഗലയ ആജീവനാന്ത പരുസ്‌കാരം സലീല്‍ ചൗധരിക്ക്

അവാര്‍ഡ്ദാന ചടങ്ങ് ഏപ്രില്‍ 11ന്

Mumbai Correspondent

മുംബൈ: 2026-ലെ രാഗാലയ ആജീവനാന്ത പുരസ്‌കാരം അന്തരിച്ച സംഗീതസംവിധായകന്‍ സലില്‍ ചൗധരിക്ക് സമര്‍പ്പിക്കും. മലയാളം, ഹിന്ദി, ബംഗാളി തുടങ്ങി ഒട്ടേറെ ഇന്ത്യന്‍ ഭാഷകളിലെ അനശ്വര ഗാനങ്ങള്‍ക്ക് സലില്‍ ചൗധരി ഈണം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് സലില്‍ ചൗധരി നല്‍കിയ കാലാതീതമായ സംഭാവനയ്ക്കും തലമുറകളിലെ സംഗീതപ്രേമികളില്‍ അദ്ദേഹം നല്‍കിയ സ്വാധീനത്തിനുമുള്ള ആദരാഞ്ജലിയാണ് ഈ ബഹുമതിയെന്ന് സംഘാടകര്‍ പറഞ്ഞു.

അവാര്‍ഡുദാന ചടങ്ങ് ഏപ്രില്‍ 11ന് വൈകുന്നേരം ആറ് മണിമുതല്‍ മാട്ടുംഗയിലെ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് മുംബൈയിലെ പ്രശസ്ത ഗായകര്‍ ഇതിഹാസ സംഗീതകാരന് ആദരാഞ്ജലി അര്‍പ്പിക്കും.

അദ്ദേഹത്തിനുവേണ്ടി മകന്‍ സഞ്ജയ് ചൗധരി അവാര്‍ഡ് സ്വീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി, രാഗാലയ ലൈറ്റ് മ്യൂസിക് മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

തലയ്ക്ക് 30 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി