രാഹുൽ ഗാന്ധി

 

file image

Mumbai

ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി സംസാരിച്ച് രാഹുൽ ഗാന്ധി

സഹിൽ വാകോഡെയുടെ മാതാപിതാക്കളായ രവീന്ദ്ര വാകോഡെ, സോണാലി വാകോഡെ എന്നിവരുമായി വീഡിയോ കോളിലൂടെയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്

Sarath Nath MS

മുംബൈ: ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥി സഹിൽ വാകോഡെയുടെ മാതാപിതാക്കളുമായി സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മകന്‍റെ നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സഹിൽ വാകോഡെയുടെ മാതാപിതാക്കളായ രവീന്ദ്ര വാകോഡെ, സോണാലി വാകോഡെ എന്നിവരുമായി വീഡിയോ കോളിലൂടെയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഏകദേശം 17 മിനിറ്റ് നീണ്ട സംഭാഷണത്തിൽ സഹിലിന്‍റെ മാതാപിതാക്കൾക്കൊപ്പമുണ്ടാകുമെന്നും എല്ലാ സഹായവും നൽകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഉദയ് ഭാനു ചിബ്, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ശിവരാജ് മോറെ എന്നിവരുടെ സാന്നിധ്യത്തിലാണ് വിദ്യാർഥിയുടെ രക്ഷിതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മുതൽ ഐഐടി ബോംബെ ഗേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സഹിലിന്‍റെ മാതാപിതാക്കൾ അറിയിച്ചിരുന്നു.

സെപ്റ്റംബർ 18ന് വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സഹിലിന്‍റെ മരണത്തിൽ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. സെമസ്റ്റർ പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന് മണിക്കൂറുകൾക്കു ശേഷമാണ് സഹിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അധ്യാപകനായ സൂര്യനാരായൺ ദൂല്ലയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുന്നതിനായി അധ്യാപകനെ നിർബദ്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാർക്കെതിരേ കേസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 1,120 രൂപ കുറഞ്ഞു

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ തകർത്ത് അഫ്ഗാനിസ്ഥാന് വിജയം

യുപിയിൽ ബസിന് തീപിടിച്ച് അപകടം; 9 മരണം