ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിനു കാരണം തണ്ണിമത്തനല്ല, എലിവിഷമെന്ന് റിപ്പോർട്ട്

 
Mumbai

ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിനു കാരണം തണ്ണിമത്തനല്ല, എലിവിഷമെന്ന് റിപ്പോർട്ട്

മരിച്ച നാലു പേരുടെയും പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആന്തരികാവയവങ്ങളിൽ വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

നീതു ചന്ദ്രൻ

മുംബൈ: തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിന്‍റെ കാരണം എലിവിഷമെന്ന് റിപ്പോർട്ട്. മുംബൈ സ്വദേശിയായ അബ്ദുല്ല ദൊകാഡിയ, ഭാര്യ നസ്റീൻ,മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്.മരിച്ച നാലു പേരുടെയും ശരീരത്തിലും കഴിച്ച തണ്ണിമത്തനിലും മാരകമായ വിഷാംശം കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മരിച്ച നാലു പേരുടെയും പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആന്തരികാവയവങ്ങളിൽ വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

രാത്രി വീട്ടിലെത്തിയ അതിഥികൾക്കൊപ്പം ഭക്ഷണം കഴിച്ചതിനു ശേഷം അതിഥികൾ പോയതിനു പിന്നാലെ രാത്രി ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. രാവിലെ അഞ്ച് മണിയോടെ ശാരീരിക അവശതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തണ്ണിമത്തനിൽ അബദ്ധവശാൽ വിഷം പുരണ്ടതാണോ അതോ മനപ്പൂർവം ആരെങ്കിലും പുരട്ടിയതാണോ എന്നതിൽ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വര്‍ണം അമ്പെയ്‌തിട്ട്‌ ഇന്ത്യന്‍ വനിതകള്‍; ഫൈനലില്‍ ചൈനയെ കീഴടക്കി

ഇടുക്കി വനാതിർത്തിയിൽ കാട്ടാനശല്യം; രാവിലെ 6 വരെയും വൈകിട്ട് 6ന് ശേഷവും പുറത്തിറങ്ങരുതെന്ന് കലക്റ്റർ

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ കനക്കും

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടാൻ ഇന്ത്യ മുന്നണി; ഡിഎംകെയും എഎപിയും പങ്കെടുക്കില്ല

ട്രെയിനുകളിൽ പ്രത്യേക പരിശോധന; തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം