വടംവലി മത്സരം

 
Mumbai

പന്‍വേലില്‍ വടംവലി മത്സരം 22ന്

ഒന്നാം സമ്മാനം 50000 രൂപ

Mumbai Correspondent

മുംബൈ: കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പന്‍വേലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് വടംവലി മത്സരം നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടിന് ന്യൂ പന്‍വേല്‍ സെക്റ്റർ രണ്ടിലെ ശാന്തിനികേതന്‍ സ്‌കൂളിന് സമീപമുള്ള അംബേ മാതാ മന്ദിര്‍ മൈതാനത്ത് നടക്കും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മലയാളി സാംസ്‌കാരിക, സാമൂഹിക, സാമുദായിക സംഘടനകളും സ്ഥാപനങ്ങളും മത്സരത്തില്‍ മാറ്റുരയ്ക്കും. പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനക്കാര്‍ക്ക് 5,111 രൂപയും ട്രോഫിയും പ്രശസ്തിപത്രവും നല്‍കും.

വനിതാ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 15,111 രൂപ, 7,111 രൂപ, 3,111 രൂപ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. യൂത്ത് വിഭാഗത്തില്‍ ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും മൂന്നാം സമ്മാനമായി 2,500 രൂപയും ലഭിക്കും. ഫോണ്‍: 9967327424.