സഹാര്‍ മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

 
Mumbai

സഹാര്‍ മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

ഞായറാഴ്ച രാവിലെ 10.30 മുതല്‍

Mumbai Correspondent

മുംബൈ: സഹാര്‍ മലയാളി സമാജം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണപ്പാട്ട് മത്സരവും ഞായറാഴ്ച നടക്കും. സമാജം ഓഫീസില്‍ വെച്ച് നടക്കുന്ന ആഘോഷപരിപാടികളില്‍ മറ്റ് വിവിധ മത്സരങ്ങളും അരങ്ങേറും.

ഞായറാഴ്ച രാവിലെ 10.30-ന് പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് 11.45-ന് ഓണപ്പാട്ട് മത്സരവും 12.15-ന് 'സുന്ദരിക്കൊരു പൊട്ടുകുത്ത്' മത്സരവും നടക്കും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ പരിപാടി ആരംഭിക്കുന്നതിന് 10 മിനിറ്റ് മുന്‍പായി തന്നെ വേദിയില്‍ എത്തിച്ചേരണമെന്ന് സമാജം സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9967904739.

തെലങ്കാനയിലെ ഫാർമ യൂണിറ്റിൽ റിയാക്റ്റർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരുക്ക്

കശ്മീരിൽ എൻഐഎ റെയ്ഡ്

കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി

ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി; ഒഡിശയിൽ ഗ്രാമവാസിയെ കൊന്ന് പൂജാമുറിയിൽ തല കുഴിച്ചിട്ട് ഭർത്താവ്

പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു