പിഷാരടി സമാജം വാര്‍ഷികാഘോഷം

 
Mumbai

പിഷാരടി സമാജം വാര്‍ഷികാഘോഷം ഞായറാഴ്ച

29ന് രാവിലെ 9 മുതല്‍

Mumbai Correspondent

മുംബൈ: താനെയിലെ വര്‍ത്തക് നഗറിലുള്ള അയ്യപ്പ മന്ദിര്‍ ഹാളില്‍ നവംബര്‍ 29ന് രാവിലെ 9 മുതല്‍ പിഷാരടി സമാജം മുംബൈ ശാഖയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കും. പ്രത്യേക കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 2.30ന് അപര്‍ണ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത് അരങ്ങേറും. കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍ (മിഴാവ്), നേപഥ്യ ജിനേഷ് ചാക്യാര്‍, കലാമണ്ഡലം ശശി (ഇടയ്ക്ക) എന്നിവര്‍ പശ്ചാത്തലമൊരുക്കും. വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണവും ചടങ്ങില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9833110599.