പ്രക്ഷോഭത്തിനിടെ സ്ത്രീയെ മോശം രീതിയില്‍ സ്പര്‍ശിച്ച പൊലീസുകാരനെതിരെ പ്രതിഷേധം

 
Mumbai

പ്രക്ഷോഭത്തിനിടെ സ്ത്രീയെ മോശം രീതിയില്‍ സ്പര്‍ശിച്ച പൊലീസുകാരനെതിരേ പ്രതിഷേധം

ദാദറിലാണ് സംഭവം

Mumbai Correspondent

മുംബൈ: മുംബൈയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ വനിതാ പ്രതിഷേധക്കാരിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം. മുംബൈയിലെ ദാദറില്‍ നടന്ന സമരത്തിനിടയിലുള്ളതാണ് ഈ ദൃശ്യങ്ങള്‍. സിവില്‍ വേഷത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ വനിതാ പ്രതിഷേധക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് പുറത്തുവന്നതോടെ മുംബൈ പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്വാദാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. പോലീസിന്റെ നടപടി തികച്ചും അംഗീകരിക്കാനാവാത്തതാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 'ഇത് എന്തുതരം പെരുമാറ്റമാണ് മുംബൈ പോലീസ്? എന്തുകൊണ്ടാണ് ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയായ ഒരു പ്രതിഷേധക്കാരിയോട് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറുന്നത്? എന്തുകൊണ്ടാണ് വനിതാ പോലീസുകാരെ ഇതിനായി ചുമതലപ്പെടുത്താത്തത്? ഇയാള്‍ക്കെതിരെ എന്ത് നടപടിയെടുക്കും? ഇത് അംഗീകരിക്കാനാകില്ല', മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തുകൊണ്ട് അവര്‍ എക്‌സില്‍ കുറിച്ചു. സമൂഹമാധ്യത്തില്‍ ഇതിന് പിന്നാലെ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ

യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു