മാതാ അമൃതാനന്ദമയി

 
Mumbai

ഏത് വെല്ലുവിളിയെയും നേരിടാന്‍ ധൈര്യം നല്‍കുന്നത് സ്‌നേഹം: മാതാ അമൃതാനന്ദമയി

ബ്രഹ്‌മസ്ഥാന മഹോത്സവം സമാപിച്ചു

Mumbai Correspondent

മുംബൈ: ഏതു വെല്ലുവിളിയെയും നേരിടാനുള്ള ധൈര്യം നല്‍കുന്നത് സ്‌നേഹമാണെന്നും പരസ്പരവും പ്രകൃതിയെയും സ്‌നേഹിക്കുന്നതും സേവിക്കുന്നതുമാണ് യഥാര്‍ഥ ഈശ്വരപൂജയെന്നും മാതാ അമൃതാനന്ദമയി.

മുംബൈ നെരൂളില്‍ നടന്ന ബ്രഹ്‌മസ്ഥാന മഹോത്സവത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവർ.

സ്‌നേഹം ഒരു മഹാമന്ത്രമാണെന്നും അത് ചുണ്ടുകൊണ്ട് ഉരുവിടേണ്ടതല്ല, മറിച്ച് ഹൃദയംകൊണ്ട് അനുഭവിച്ചറിയേണ്ടതാണെന്നും അമൃതാനന്ദമയി പറഞ്ഞു.

ചടങ്ങില്‍ അയുദ്ധ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അമൃതശ്രീ അംഗങ്ങള്‍ക്ക് വസ്ത്രങ്ങളും സാമ്പത്തിക സഹായവും വിതരണം ചെയ്തു.