അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി

 
Mumbai

നിയുക്ത ശബരിമല മേൽശാന്തിക്ക് വസായ് ശ്രീ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ സ്വീകരണം

നവംബർ 11-ന് വൈകിട്ട് ആറുമണിക്കാണ് പരിപാടി.

Mumbai Correspondent

വസായ്: നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് വസായ് ശ്രീ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു. നവംബർ 11-ന് വൈകിട്ട് ആറുമണിക്കാണ് പരിപാടി.

താലപ്പൊലി വാദ്യമേള എഴുന്നള്ളത്തോടെ മേൽശാന്തിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്ര ദർശനത്തിനു ശേഷം നടക്കുന്ന സ്വീകരണ പരിപാടിയിൽ അയ്യപ്പ സേവാ സമിതി പ്രസിഡന്‍റ് ടി.എസ്.ആർ. നായർ, എ.കെ. പ്രഭാകരൻ എന്നിവർ മേൽശാന്തിയെ സ്വീകരിക്കും. തുടർന്ന് വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ മേൽശാന്തിക്ക് സ്വീകരണം നൽകും.

ഇതാദ്യമായാണ് നിയുക്ത ശബരിമല മേൽശാന്തിക്ക് വസായ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നത്. വിശദവിവരങ്ങൾക്ക് പരിപാടിയുടെ സംഘാടകനായ കെ ബി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം.