രാഗലയ കേരള ഇന്‍ മുംബൈ അവാര്‍ഡ് നിശ ഇന്ന്‌

 
Mumbai

രാഗലയ കേരള ഇന്‍ മുംബൈ അവാര്‍ഡ് നിശ ശനി‍യാഴ്ച

സലീല്‍ ചൗധരിക്ക് ആജീവനാന്ത പുരസ്‌കാരം

Mumbai Correspondent

മുംബൈ: രാഗലയ -കേരളാ ഇന്‍ മുംബൈ അവാര്‍ഡ് നിശ 11ന് വൈകിട്ട് ആറര മുതല്‍ മാട്ടുങ്കയിലെ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ നടത്തും.സംഗീത പ്രതിഭകള്‍ക്കു നല്‍കി വരുന്ന ആജീവനാന്ത പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ മണ്‍മറഞ്ഞുപോയ സലില്‍ ചൗധരിക്ക് നല്‍കും അദ്ദേഹത്തിന്‍റെ മകന്‍ സംഗീത സംവിധായകന്‍ സന്‍ജോയ് ചൗധരി അവാര്‍ഡ് സ്വീകരിക്കും.

കേരളാ ഇന്‍ മുംബൈ എല്ലാ വര്‍ഷവും നല്‍കി വരുന്ന കിം ഏക്‌സലന്‍സ് അവാര്‍ഡ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖന്‍ ബിജോയ് ഉമ്മന്‍, പ്രശസ്ത വാണിജ്യ രംഗത്തെ പ്രശസ്തരും സാമൂഹ്യ പ്രവര്‍ത്തകരുമായ എം.കെ. നവാസ്, ഡോ.ശശികല പണിക്കര്‍, പ്രശസ്ത നര്‍ത്തകി നിഷാ ഗില്‍ബര്‍ട്ട്, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മാതൃഭൂമിയുടെ മുംബൈ ബ്യൂറോ ചീഫ് എന്‍ ശ്രീജിത്ത്, സാമൂഹ്യ പ്രവര്‍ത്തക രാഖി സുനില്‍ എന്നിവര്‍ക്കു നല്‍കി ആദരിക്കും.

മുംബൈയിലെ അറിയപ്പെടുന്ന നിരവധി വ്യക്തികളുടെ സാനിധ്യത്തില്‍ അവതരിപ്പിക്കുന്ന ഈ ചടങ്ങുകള്‍ക്ക് ശേഷം സലില്‍ ചൗധരി സംഗീതം നല്‍കിയ പ്രശസ്ത ഗാനങ്ങള്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം പ്രീതി വാരിയര്‍, ഫ്‌ലവേഴ്‌സ് മ്യൂസിക് സീസണ്‍ 5 വിജയി ശിവശങ്കര്‍ കൂടാതെ മുംബൈയിലെ അറിയപ്പെടുന്ന ഗായിക ഗായകന്മാര്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നതാണ്. പ്രവേശനം പാസ് .കൂടുതല്‍ വിവരങ്ങള്‍ക്ക് 9820110509.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം