മുംബൈ: എംവിഎ സ്ഥാനാർത്ഥിയും ഛത്രപതി ശിവാജി മഹാരാജിന്‍റെ പിൻഗാമിയുമായ ഷാഹു മഹാരാജിനെ രൂക്ഷമായി വിമർശിച്ച് കോലാപൂരിലെ മഹായുതി സ്ഥാനാർത്ഥി സഞ്ജയ് മാൻഡ്‌ലിക് രംഗത്ത്.
“നിലവിലെ കോലാപൂരിലെ മഹാരാജ് യഥാർത്ഥ മഹാരാജല്ല, അദ്ദേഹം കോലാപ്പൂരിൽ നിന്നുള്ളയാളല്ല, ദത്തെടുത്തതാണ്. ശിവാജി മഹാരാജിന്‍റെ യഥാർത്ഥ പിൻഗാമികൾ കോലാപ്പൂരിലെ ജനങ്ങളാണ്. ഗദിംഗ്‌ലാജിലെ നെസരി ഗ്രാമത്തിൽ സംസാരിക്കുകയായിരുന്നു മാൻഡ്‌ലിക്.
“അന്തരിച്ച രാജശ്രീ ഷാഹു മഹാരാജിന്‍റെ എല്ലാ ചിന്തകളും എന്‍റെ പിതാവ് സദാശിവറാവു മാൻഡ്‌ലിക്ക് പിന്തുടർന്നു. അന്തരിച്ച രാജശ്രീ ഷാഹു മഹാരാജിന്‍റെ സമത്വ ചിന്തകളുടെ പൈതൃകം ഈ ഭൂമിക്കുണ്ട്. അദ്ദേഹത്തിന്‍റെ സാമൂഹിക ചിന്തകൾക്ക് ഓരോ കോലാപ്പൂർക്കർക്കും അവകാശമുണ്ട്. എന്നാൽ ഇപ്പോഴത്തെ ഷാഹു മഹാരാജ് യഥാർത്ഥമല്ല.അദ്ദേഹം പറഞ്ഞു.