കെ.കെ. ദാമോദരന്‍ അനുസ്മരണം
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി സ്ഥാപകനും പ്രശസ്ത ന്യൂക്ലീയര്‍ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ. കെ. ദാമോദരന്‍റെ 12-ാമത് ചരമവാര്‍ഷിക ദിനമായ ഓഗസ്റ്റ് 17ന് മന്ദിരസമിതി വാശി യൂണിറ്റില്‍ അനുസ്മരണയോഗം ചേരുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു.
മുംബൈയിലെ അറിയപ്പെടുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകനും നാടകനടനുമായ സികെകെ പൊതുവാള്‍ ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തും. കവിയും സമിതി രക്ഷാധികാരിയുമായ എം.ടി.കെ. സുധാകരനും അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9869253770