സീഗള്‍ ഇന്‍റർനാഷണലിന്‍റെ പുതിയ ശാഖ റഷ്യയില്‍ തുറന്നു

 
Mumbai

സീഗള്‍ ഇന്‍റർനാഷണലിന്‍റെ പുതിയ ശാഖ റഷ്യയില്‍ തുറന്നു

ഡാരിയ ചെക്മറേവ മുഖ്യാതിഥിയായിരുന്നു

Mumbai Correspondent

മുംബൈ: സീഗള്‍ ഇന്റര്‍നാഷണലിന്‍റെ പുതിയ ശാഖാ റഷ്യയിലെ പ്രധാന സിറ്റികളില്‍ ഒന്നായ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡിസിഡി ദാസ് (ഐഎഫ്എസ്) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റഷ്യന്‍ ഫെഡറേഷന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സെക്കന്‍ഡ് സെക്രട്ടറി ഡാരിയ ചെക്മറേവ മുഖ്യാതിഥിയായിരുന്നു.

സീഗള്‍ ഇന്‍റർനാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍, സീഗള്‍ ഇന്‍റർനാഷണല്‍- റഷ്യ ഡയറക്റ്റര്‍മാരായ ക്യാപ്റ്റന്‍ ആശിഷ് ബലൂണി, ദിമിത്രി ടിറ്റോവ്, വിശിഷ്ടാതിഥികള്‍, ബിസിനസ് സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീഗള്‍ ഇന്‍റർനാഷണല്‍ ഗ്രൂപ്പിന് പന്ത്രണ്ടു രാജ്യങ്ങളിലായി പതിനെട്ടോളം ശാഖകളാണ് ഉള്ളത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം