ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

 
Mumbai

ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

ലോക ഭൗമദിനത്തോട് അനുബന്ധിച്ചാണ് ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ചത്.

Mumbai Correspondent

മുംബൈ: നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ച് ശ്രദ്ധേയമായി. പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിളുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക്ടോപ്പുകൾ, മോണിറ്ററുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇ-വേസ്റ്റ് ഡ്രൈവ് ക്യാപ്റ്റൻ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിൽ സമാഹരിച്ചത്.

ലോകപരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അംഗങ്ങളിൽ ബോധവത്കരണം നടത്തുകയും, വീടുകളിൽ നിന്ന് ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സമൂഹത്തിന്‍റെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്‍റെ ലക്ഷ്യമെന്ന് ഗോപിനാഥൻ നമ്പ്യാർ വ്യക്തമാക്കി.

ലോക ഭൗമദിനത്തോട് അനുബന്ധിച്ചാണ് ഇ-വേസ്റ്റ് സമാഹരണ പരിപാടി സംഘടിപ്പിച്ചത്. സമാജം ലൈബ്രേറിയനായ ഗോപിനാഥൻ നമ്പ്യാരോടൊപ്പം മഹിളാ വിഭാഗത്തിന്‍റെ സജീവ സഹകരണവും പരിപാടിക്ക് ലഭിച്ചു.

പുതിയ ലോകത്തിന്‍റെ വെല്ലുവിളികളെ കാണാതെ പോകാൻ സമാജങ്ങൾക്ക് സാധിക്കില്ലെന്ന് പ്രസിഡന്‍റ് ശശിധരൻ നായർ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ സമാഹരിക്കുന്നതിൽ വീട്ടമ്മമാരും കുട്ടികളും സജീവമായി പങ്കാളികളാകുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക തലത്തിൽ ഓരോ വ്യക്തിയും ശരാശരി 7.6 കിലോഗ്രാം ഇ-മാലിന്യം സൃഷ്ടിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 57.4 ദശലക്ഷം ടൺ ഇ-മാലിന്യമാണ് വർഷംതോറും ഉണ്ടാകുന്നത്. എന്നാൽ ഇതിൽ വെറും 17.4 ശതമാനം മാത്രമാണ് ശാസ്ത്രീയമായി ശേഖരിക്കുകയും പുനരുപയോഗത്തിനായി സംസ്കരിക്കുകയും ചെയ്യുന്നത്.

ഇ-മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ മണ്ണിലും വെള്ളത്തിലും വായുവിലും ദോഷകരമായി അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ടെന്ന് പ്രവർത്തകർ വിലയിരുത്തി.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലെയും മികച്ച പ്രതികരണത്തിന്‍റെ തുടർച്ചയായി ഇത്തവണയും വലിയ പങ്കാളിത്തം ലഭിച്ചതായി സീവുഡ്സ് മലയാളി സമാജം പ്രവർത്തകർ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഇത് സമാജത്തിന് പ്രചോദനമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഊർജിത വനവത്കരണം, കൃഷി ബോധവത്കരണം, ദേശാടനപ്പക്ഷികൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലും സമാജം ഇതിനുമുമ്പ് സജീവ പങ്കാളിത്തം തെളിയിച്ചിട്ടുണ്ട്.

അമെരിക്കയിൽ നിന്നെത്തിയത് ദിവസങ്ങൾക്ക് മുൻപ്; കന്യാകുമാരി കാണാനെത്തിയ മലയാളി സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഗുരുതര പിഴവ്; വികലമായി ചിത്രീകരിച്ചുവെന്ന് ഹിന്ദു ഐക്യവേദി

ഏകദിനത്തിൽ ഇഷ്ടപുത്രൻ ഔട്ടാവും; സഞ്ജുവിന് വഴിതുറക്കാൻ ബിസിസിഐ

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്‍റെ കടിയേറ്റു, ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്നു ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്