സീവുഡ്‌സിൽ ഓണം ആഘോഷമാക്കാൻ ഓഗസ്റ്റ് 22 ന് പൂതനും തിറയുമെത്തുന്നു

 
Mumbai

സീവുഡ്‌സിൽ ഓണം ആഘോഷമാക്കാൻ ഓഗസ്റ്റ് 22 ന് പൂതനും തിറയുമെത്തുന്നു

സീവുഡ്‌സ് മലയാളി സമാജവും സീവുഡ്സിലെ നെക്സസ് മാളും കൈ കോർത്താണ് ഓണം ഓപ്പുലൻസ് എന്ന ആഘോഷം ഒരുക്കുന്നത്

Mumbai Correspondent

മുംബൈ: സീവുഡ്‌സിൽ ഓണം ആഘോഷമാക്കാൻ പൂതനും തിറയുമെത്തുന്നു. കേട്ടു കേൾവി മാത്രമുള്ള പൂതനും തിറയും വേടന്മാരും ആർപ്പു വിളിച്ച് കൊണ്ട് നവി മുംബൈയിലേക്കെത്തുന്നു. സീവുഡ്‌സ് മലയാളി സമാജവും സീവുഡ്സിലെ നെക്സസ് മാളും കൈ കോർത്താണ് ഓണം ഓപ്പുലൻസ് എന്ന ആഘോഷം ഒരുക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിന്‍റെ നടുമുറ്റത്ത് പടുകൂറ്റൻ പൂക്കളമിട്ട് പൂവിളികളുമായി പൂതനും തിറയും നിറഞ്ഞൊടി നഗരത്തിനെ ത്രസിപ്പിക്കുന്ന ഓണം ഓപ്പലുൻസ് 2026 ഓഗ്സ്റ്റ് 22 ന് സീവുഡ്സിലെ നെക്സസ് മാളിൽ അരങ്ങേറും.

കേരളത്തിൽ പ്രചാരത്തിലുള്ള പൂതനും തിറയുമാണ് ഇത്തവണത്തെ മുഖ്യാകർഷണം. ഭാരമേറിയ ശിരോലങ്കാരവും കടുത്ത ചായങ്ങളിലുള്ള വേഷഭൂഷാദികളിൽ ഒരുങ്ങി വരുന്ന പൂതനും തിറയും തുടിക്ക് അനുസരിച്ച് മാളിൽ നൃത്തമാടും.

അന്യഭാഷക്കാരുടെ സവിശേഷമായ പങ്കാളിത്തം കൊണ്ടും നിറക്കൂട്ടുകൾ കൊണ്ടും മുംബൈ നഗരത്തിലെ ഏറ്റവും ശ്രദ്ധേയവും കലാസമ്പന്നവുമായ ഓണാഘോഷമാണ് സീവുഡ്സ് മലയാളി സമാജമൊരുക്കുന്ന ഓണം ഓപ്പുലൻസ്.

നഗരത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സീവുഡ്‌സ് മലയാളി സമാജം

സിൽവർ ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുകയാണ്. സമാജം നെക്സസ് മാളും കൈകൾ കോർത്താണ് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത്.

നഗരം കാത്തിരിക്കുന്ന ഓണം ഓപ്പുലൻസിൽ ഓഗസ്റ്റ് 22 ന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്‍റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങും. വൈകിട്ട് ചെണ്ടക്കൊട്ടി വായ്ത്താരി മുഴക്കി താലപ്പൊലിയുടെ അകമ്പടിയോടെ ആർപ്പോ വിളികളോടെ മാവേലി മന്നനെ പുറത്തു നിന്നും മാളിന്‍റെ അകത്തളത്തിലേക്ക് ആനയിക്കും.

അന്ന് പൂക്കളത്തിനരികെ വൈകിട്ട് അഞ്ചര മുതൽ ഒമ്പത് വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും. ഏറ്റവും അധികം ജനങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷമാണ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സീവുഡ്സ് സമാജത്തിന്‍റെ ഓണം ഓപ്പുലൻസിൽ പൂക്കളം ആഗസ്റ്റ് 23 രാത്രി വരെ പ്രദർശനത്തിനുണ്ടാവും.

ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, മാവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, കേരള നടനം, എത്തിനിക് നൃത്തം എന്നിവയുമുണ്ടാവും.

ഓണം വിളിച്ച് പറയാനെത്തുന്ന വേടന്മാരെ കൂടാതെ പരശുരാമൻ, വാമനൻ , വീരംഗന ഉണ്ണിയാർച്ച തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും. മലയാളികൾക്ക് മാത്രമല്ല അന്യസംസ്ഥാനക്കാർക്ക് കേരളത്തിന്‍റെ സംസ്‌കാരവിശേഷം പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.

ജാതി - മത - ദേശ - ഭാഷ - തൊഴിൽ - സമാജ - സംഘടന - രാഷ്ട്ര - രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം വർഷങ്ങളായി സീവുഡ്സ് മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങായി മുന്നിട്ടിറങ്ങി വന്നിരുന്നു.

ഇരുപത്തിയഞ്ചാം വർഷത്തിലെത്തി നിൽക്കുന്ന സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഓണം ഓപ്പുലൻസിന്‍റെ എട്ടാം പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്.

ഏറ്റവും അധികം അന്യഭാഷക്കാർ പങ്കെടുക്കുന്ന ഓണാഘോഷമെന്ന ബഹുമതിയും ഓണം ഓപ്പുലൻസിനുണ്ട്.സവിശേഷമായ രൂപ കല്പനയിൽ റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാരാണ്.

ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ പുതനും തിറയും അരങ്ങേറുന്നത്.സാമൂഹിക മാധ്യമങ്ങളിൽ കളം നിറഞ്ഞാടുന്ന ഈ ഉത്സവം ഏറ്റവും അധികം റീൽസുകൾ വരുന്ന നഗരത്തിലെ ആഘോഷം കൂടിയാണ് #ഓണംഓപ്പുലൻസ്.

ഓഗസ്റ്റ് 22 ന് രാവിലെ പത്തര മുതൽ ഓഗസ്റ്റ് 23 രാത്രി പത്തര വരെ പൂക്കളം പൊതുജനങ്ങൾക്കായി പ്രദർശനത്തിനുണ്ടാവും.

കൂടുതൽ വിവരങ്ങൾക്ക് :

Raghu Nandanan - 9967031989

PGR Nair - 90044 70324

ഋഷഭ് പന്തിന് സിക്സറുകളുടെ റെക്കോഡ്

സര്‍ക്കാര്‍ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 45.68 കോടി അനുവദിച്ച് കേരളം സർക്കാർ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു; കൊല്ലം സ്വദേശിനിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്