കളരിപ്പയറ്റിന്റെ പ്രാധാന്യം പാരമ്പര്യം പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍

 
Mumbai

കളരിപ്പയറ്റിന്‍റെ പ്രാധാന്യം, പാരമ്പര്യം, പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍

സംഘടിപ്പിക്കുന്നത് ഡോംബിവ്‌ലി കേരളീയ സമാജം

Mumbai Correspondent

ഡോംബിവ്ലി: ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ആധുനിക കാലഘട്ടത്തില്‍ കളരിപ്പയറ്റിന്‍റെ പ്രാധാന്യം, പാരമ്പര്യം, പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

1952-ല്‍ സ്ഥാപിതമായ പ്രശസ്തമായ സിഎസ്‌കെ കളരിയുടെ മേധാവി ആചാര്യ കെ.പി. സുരേഷ് ഗുരുക്കള്‍ സെമിനാറിന് നേതൃത്വം നല്‍കും. ജൂണ്‍ 28ന് വൈകിട്ട് 4:30 മുതല്‍ ഡോംബിവ്ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാടി മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് പരിപാടി.

ഉദ്ഘാടന ചടങ്ങോടെ ആരംഭിക്കുന്ന പരിപാടിയില്‍ ആചാര്യ കെ പി സുരേഷ് ഗുരുക്കന്മാരെ ആദരിക്കും. പരമ്പരാഗത രീതിയിലുള്ള ഗുരുദക്ഷിണ ചടങ്ങും നടക്കും.

കളരിപ്പയറ്റ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രകടനവും പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും.

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ്

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

വോട്ടർപട്ടികയിൽ നിന്ന് തന്‍റെ പേര് നീക്കിയെന്ന് നടൻ പ്രകാശ് രാജ്