നവിമുംബൈ വിമാനത്താവളം

 
Mumbai

നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സര്‍വീസുകള്‍

ദിവസേനയുള്ള സര്‍വീസുകളുടെ എണ്ണം 156 ആയി ഉയരും

Mumbai Correspondent

മുംബൈ: നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും അടക്കം 46 നഗരങ്ങളിലേക്ക് ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ദിവസേന 156 സര്‍വീസുകളാണ് ഇനി നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് നടത്തുക. നിലവില്‍ 16 നഗരങ്ങളിലേക്ക് 50 ല്‍ താഴെ സര്‍വീസുകള്‍ നടത്തിയിരുന്നതാണ് കൂട്ടുന്നത്. ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍ കൂട്ടുന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചത്. ആദ്യദിനംകൊച്ചിയുള്‍പ്പെടെ വിവിധ നഗരങ്ങളിലേക്കായിരുന്നു സര്‍വീസ്. 4000 പേരാണ് അന്ന് വിമാനത്താവളം വഴി യാത്ര ചെയ്തത്.നിലവില്‍ നവിമുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തനസജ്ജമായത്.ബാക്കി മൂന്ന് ടെര്‍മിനലുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായി ഇത് മാറും.

ഡല്‍ഹിയിലേക്കാണ് വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. തൊട്ടുപിന്നിലായി ഗോവയാണുള്ളത്. ആഗ്ര, അയോധ്യ, വാരണാസി ,തിരുപ്പതി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും പുതിയതായി സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

അതിർത്തി സുരക്ഷ; അമിത് ഷായുടെ മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനം വ്യാഴാഴ്ച മുതൽ

ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല; എല്ലാവർക്കും ഒരേ നടപടി: രമേശ് ചെന്നിത്തല

കാർ കിണറ്റിൽ വീണ് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

നായാട്ടുകാരുടെ മരണത്തിൽ സംഘർഷം രൂക്ഷമാകുന്നു; കർണാടകത്തിൽ അജ്ഞാതർ വനത്തിന് തീയിട്ടു