താനെയില്‍ ഭോജ്പുരി നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍

 
Mumbai

താനെയില്‍ ഭോജ്‌പുരി നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍

നടിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Mumbai Correspondent

താനെ: താനെയില്‍ വെബ് സീരീസ്-ഭോജ്പുരി നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ ക്രൈംബ്രാഞ്ച് പിടികൂടി. 26 വയസുകാരിയായ നടിയെയാണ് താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വാഗ്ലെ എസ്റ്റേറ്റ് പരിസരത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ രഹസ്യ റെയ്ഡിലാണ് സംഘം വലയിലായത്. രണ്ട് യുവതികളെ രക്ഷപ്പെടുത്തി.

പ്രശസ്തമായ ഒടിടി പ്ലാറ്റ്‌ഫോം വെബ് സീരീസുകളിലും ഏതാനും ഭോജ്പുരി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് പിടിയിലായത്. സിനിമ-മോഡലിങ് രംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളാണ് നടിയെ പെണ്‍വാണിഭ റാക്കറ്റിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

മോഡലിങ് മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിച്ചെത്തുന്നവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ യുവതികളെയാണ് നടി പ്രധാനമായും വലയിലാക്കിയിരുന്നത്.

സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് തന്ത്രപൂര്‍വം കെണിയൊരുക്കുകയായിരുന്നു. വാഗ്ലെ എസ്റ്റേറ്റിലെ ഹോട്ടല്‍ സായ് ടച്ച് റെസ്റ്റോറന്റിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ നടിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റാക്കറ്റില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്