ശ്വേത വാര്യരുടെ മെറി ബോയ്‌സ് 13ന് റിലീസ്

 
Mumbai

ശ്വേത വാര്യരുടെ മെറി ബോയ്‌സ് 13ന് റിലീസ്

റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധ നേടുന്നത്

Mumbai Correspondent

മുംബൈ: ഡാന്‍സറെന്ന നിലയില്‍ ശ്രദ്ധ നേടിയ മുംബൈ മലയാളി ശ്വേത വാര്യര്‍ ഇനി വെള്ളിത്തിരയിലും. ശ്വേത പ്രധാന വേഷങ്ങളിലൊന്നില്‍ എത്തുന്ന മലയാള സിനിമ 'മെറി ബോയ്‌സ്' നവംബര്‍ 13ന് തിയെറ്ററുകളിലെത്തും. മുംബൈയിലെ ഡോബിവ്‌ലി സ്വദേശിനിയാണ് ശ്വേത.

മൂന്നര വയസില്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയ ശ്വേത, ദേശീയതലത്തിലുള്ള നിരവധി റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 'ഡാന്‍സ് ഇന്ത്യ ഡാന്‍സ് 6'ല്‍ ടോപ് 10ല്‍ ഇടം നേടിയ താരം, 'ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍' റിയാലിറ്റി ഷോയില്‍ ടോപ് 6 വരെയെത്തി. 'ധീ 10'ല്‍ സെമി ഫൈനല്‍ വരെയും ഡി4 ഡാന്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയും എത്തിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ മഹേഷ് മാനസ് സംവിധാനം ചെയ്യുന്നു. പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളെ പ്രമേയമാക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജ്, പാര്‍വതി അയ്യപ്പദാസ്, പി.എസ്. കീര്‍ത്തന, ആതിര രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.