കല്യാണ്‍ സാംസ്‌കാരിക വേദി ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു

 
Mumbai

കല്യാണ്‍ സാംസ്‌കാരിക വേദി ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു

18ന് വൈകിട്ട് 4.30ന്

Mumbai Correspondent

താനെ: ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കല്യാണ്‍ സാംസ്‌കാരിക വേദി ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 18-ന് വൈകിട്ട് 4.30-ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളിലാണ് പരിപാടി.

സെമിനാറില്‍ എഴുത്തുകാരനും ശാസ്ത്ര ലേഖകനും ബിഎആര്‍സി ഉദ്യോഗസ്ഥനുമായ ശ്രീപ്രസാദ് വടക്കേപ്പാട്ട് പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയിലും ചോദ്യോത്തര പരിപാടിയിലും ബിഎആര്‍സി ഉദ്യോഗസ്ഥരായ ഡോ. മാധവ് ബി. മല്യ, ബിജു ചിറയില്‍ എന്നിവരും പങ്കെടുക്കും.

ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കും