ഏക്‌നാഥ് ഷിന്‍ഡെ

 
Mumbai

'ജനാധിപത്യത്തിന്‍റെ കൊലപാതകം'; ബിജെപിക്കെതിരേ ഷിന്‍ഡെ

ബിജെപിയുടെ മറ്റ് രണ്ട് ഘടകകക്ഷികളായ ശിവസേനയും എന്‍സിപിയും ഒന്നിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തി

Mumbai Correspondent

മുംബൈ: സത്താറ ജില്ലാപരിഷത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പൊലീസ് കാട്ടിയ അതിക്രമത്തെ 'ജനാധിപത്യത്തിന്‍റെ കൊലപാതകം' എന്ന് വിശേഷിപ്പിച്ച് ഉപമുഖ്യമന്ത്രിയും ശിവസേനാതലവനുമായ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരേ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ പൊലീസ് അധികാരം ദുരുപയോഗംചെയ്തതായി ഷിന്‍ഡെ ആരോപിച്ചു.

ശരിയായ അന്വേഷണം നടത്തുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മറുപടി നല്‍കി. സത്താറ ജില്ലാപരിഷത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയായിരുന്നു.

ബിജെപിയുടെ മറ്റ് രണ്ട് ഘടകകക്ഷികളായ ശിവസേനയും എന്‍സിപിയും ഒന്നിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തി. എന്നാല്‍ ഇവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ബിജെപി പ്രതിനിധി പ്രസിഡന്റായി. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് ചില ജനപ്രതിനിധികളെ പൊലീസ് പിടിച്ച് കൊണ്ടു പോകുകയായിരുന്നു.

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ

ബോഫോഴ്സ് അഴിമതി: നിയമ നടപടികൾ അവസാനിപ്പിച്ചു

"നിങ്ങൾക്ക് മുട്ട പേടിയാണോ?" മഹുവ മൊയ്ത്രയോട് സുപ്രീം കോടതി

79 വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ സർക്കാർ ബസിനെ വരവേറ്റ് രാജസ്ഥാനിലെ ഗ്രാമീണർ |Video ‌