Mumbai

പിഎം കെയർസ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ

എല്ലാ കാലത്തും എല്ലാവരെയും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താൻ കഴിയില്ല

MV Desk

മുംബൈ: പിഎം കെയർസ് ഫണ്ടിന് കീഴിൽ പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അന്വേഷിക്കണമെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വ്യാഴാഴ്ച ആവശ്യപ്പെട്ടു.

രണ്ട് പതിറ്റാണ്ടിലേറെയായി ശിവസേന ഭരിക്കുന്ന ബിഎംസിയിൽ എന്തെങ്കിലും അഴിമതിയുണ്ടെങ്കിൽ അത് അന്വേഷിക്കുക, മാത്രമല്ല പകർച്ചവ്യാധിയുടെ സമയത്ത് മറ്റ് സംസ്ഥാനങ്ങൾ ചെയ്ത പ്രവർത്തനങ്ങളും പിഎം കെയർസ് ഫണ്ടും നോക്കുക, ”താക്കറെ പറഞ്ഞു. വ്യാഴാഴ്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ കാലത്തും എല്ലാവരെയും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമികമായി കൊവിഡ് -19 പാൻഡമിക്കുമായി ബന്ധപ്പെട്ട ദുരിതങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സമർപ്പിത ദേശീയ ഫണ്ട് ഉണ്ടാക്കുന്നതിനായി ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി 2020 ൽ പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (പിഎം കെയർസ്) ഫണ്ട് രൂപീകരിച്ചു. പ്രധാനമന്ത്രി ഫണ്ടിന്‍റെ ചെയർപേഴ്‌സണും കൂടാതെ അതിലെ അംഗങ്ങളിൽ പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാരും ഉൾപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലാത്ത പ്രത്യയശാസ്ത്രമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി നടപ്പാക്കുന്നതെന്നും താക്കറെ ആഞ്ഞടിച്ചു.

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; പ്രതികളുടെ ജാമ‍്യം റദ്ദാക്കി

'ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും