മുംബൈ: കല്യാൺ വെസ്റ്റ് മാർത്തോമ്മാ ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഈശോ മാർ തീമോത്തിയോസ് മെമ്മോറിയൽ വെൽഫെയർ സെന്‍റിന്‍റെ സുവർണജൂബിലി പദ്ധതിയുടെ ഭാഗമായി 'സ്നേഹസ്പർശം' എന്ന കൾച്ചറൽ പ്രോഗ്രാം മുംബൈയിലെ ഷണ്മുഖാനന്ദ ആഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 13-ന് നടത്തപ്പെടും. പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ്, യുവ മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവർക്കൊപ്പം പ്രശസ്ത സിനിമാതാരം രമേശ് പിഷാരടിയും പങ്കെടുക്കുന്നു.
ടിട് വാല ഗോവേലിയിൽ പ്രവർത്തിക്കുന്ന MAR THOMA SCHOOL FOR CHILDREN IN NEED OF SPECIAL CARE എന്ന സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി സുമനസ്സുകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പ്രോഗ്രാം ഭിന്നശേഷിക്കാരായ അനേകം കുട്ടികളുടെ ഉന്നമനത്തിന് സഹായകരമാകും. ഇടവക വികാരി റവ. സജി പി. സൈമൺ, സഹവികാരി റവ. ഷിനു കെ. തോമസ്, ജനറൽ കൺവീനർ സജി കെ. തോമസ് എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.
'സ്നേഹസ്പർശം' പ്രോഗ്രാമിന്‍റെ പ്രവേശനം DONOR PASS-കൾ വഴി നിയന്ത്രിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനറൽ കൺവീനർ സജി കെ. തോമസ് (9820810074); ജോയിന്‍റ് കൺവീനർ എലിസബത്ത് ജേക്കബ് (94239 91717), പി. സി. തോമസ് (98202 71616) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.