SNMS മാരത്തൺ ഒക്റ്റോബർ 11ന്.
മീരാറോഡ്: ശ്രീനാരായണ മന്ദിര സമിതി മീരാറോഡ്–ദഹിസർ–ഭയന്തർ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ 'എസ്എൻഎംഎസ് മാരത്തോൺ 2026' സംഘടിപ്പിക്കുന്നു. ഒക്റ്റോബർ 11 ഞായറാഴ്ച രാവിലെ 6 ന് മീരാറോഡ് ജോഗേഴ്സ് പാർക്കിൽ ആരംഭിക്കുന്ന മാരത്തൺ ജംഗിഡ് സർക്കിളിന് സമീപമുള്ള മന്ദിരസമിതി ഹാളിനു മുൻവശം സമാപിക്കും.
ആരോഗ്യവും ഐക്യവും മാനവികതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമിതി സോണൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ എന്നിവർ അറിയിച്ചു.
3 കിലോമീറ്റർ ഓട്ടം, 3 കിലോമീറ്റർ നടത്തം, 5 കിലോമീറ്റർ ഓട്ടം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. 3 കിലോമീറ്റർ, 5 കിലോമീറ്റർ ഓട്ടം വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികൾ നൽകും.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ട്, മെഡൽ, പ്രഭാതഭക്ഷണം എന്നിവ നൽകും. രജിസ്ട്രേഷന്‍റെ അവസാന തീയതി 2026 സെപ്റ്റംബർ 29.
മലയാളികൾക്കും മലയാളികളല്ലാത്തവർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന പരിപാടിയിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്തു.
'ആരോഗ്യത്തിനായി ഓടാം, ഐക്യത്തിനായി ഓടാം, മാനവികതയ്ക്കായി ഓടാം' എന്നതാണ് മാരത്തണിന്‍റെ പ്രമേയം.