Mumbai

സാമൂഹിക പ്രവർത്തകൻ വിശ്വനാഥൻ അന്തരിച്ചു

തീൻ ടാക്കിക്ക് സമീപമുള്ള പൊതുശ്മശാനത്തിലാണ് സംസ്കാരം

നവിമുംബൈ: ശ്രീനാരായണ മന്ദിര സമിതി മുൻ കൗൺസിൽ അംഗവും വാശി യൂണിറ്റിലെ സജീവ പ്രവർത്തകനും ന്യൂ ബോംബെ കൾച്ചറൽ സെന്‍റർ മുൻ പ്രസിഡന്‍റും കമ്മിറ്റി അംഗവുമായ വിശ്വനാഥൻ (61) അന്തരിച്ചു.

ഭാര്യ: സുമ. അടൂർ ഇളമണ്ണൂർ പുത്തൻവിള പടീറ്റതിൽ കുടുംബാംഗമായ വിശ്വനാഥൻ, നവി മുംബൈയിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭൗതികശരീരം പൊതുദർശനത്തിനായി ഇന്ന് (ഞായർ) വൈകിട്ട് 4.30 മുതൽ കോപ്പർഖൈർണെ കൾച്ചറൽ സെന്‍റർ ഹാളിൽ വയ്ക്കുന്നതായിരിക്കും. ശേഷം തീൻ ടാക്കിക്ക് സമീപമുള്ള പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി