മുളുണ്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം

 
Mumbai

മുളുണ്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം

ഒപ്പുശേഖരണം നടത്തി ഹില്‍സൈഡ് റെസിഡന്റ്‌സ് അസോസിയേഷന്‍

Mumbai Correspondent

മുംബൈ: മുളുണ്ടില്‍ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഹില്‍സൈഡ് റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ഗതാഗതപ്രശ്‌നം നിയന്ത്രണാതീതമാകുന്നതിന് മുന്‍പ് റോഡുകള്‍ വീതി കൂട്ടുകയും ഫലപ്രദമായ ട്രാഫിക് മാനേജ്‌മെന്‍റ് പദ്ധതി നടപ്പാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.

മലബാര്‍ ഹില്‍ റോഡ്, മുളുണ്ട് കോളനി റോഡ്, മോഡല്‍ ടൗണ്‍ റോഡ്, വീണാ നഗര്‍ ഫ്‌ളൈ ഓവര്‍ എന്നിവ അടിയന്തരമായി വികസിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ഏകദേശം 32 ഏക്കര്‍ സ്ഥലത്ത് എസ്.ആര്‍.എ. പദ്ധതിയുടെ ഭാഗമായി വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്ന് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ പ്രകാശ് പടിക്കല്‍ പറഞ്ഞു, പ്രസ്റ്റീജ് ബില്‍ഡേഴ്‌സ് ഇവിടെ ഏകദേശം 70 നിലകളുള്ള 11 ഉയര്‍ന്ന കെട്ടിടങ്ങള്‍, മൂന്ന് സ്‌കൂളുകള്‍, ഒരു ഷോപ്പിംഗ് മാള്‍, ഓഫീസ് കോംപ്ലക്‌സുകള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് പ്രാഥമിക വിവരം.

ഇത്തരം വലിയ വികസന പദ്ധതികള്‍ നടപ്പിലാകുമ്പോള്‍ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും നിലവിലെ റോഡ് സൗകര്യങ്ങള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ