ശ്രീനാരായണ മന്ദിരസമിതി വിവാഹാർഥി മേള സെപ്റ്റംബർ 29 ന്  
Mumbai

ശ്രീനാരായണ മന്ദിരസമിതി വിവാഹാർഥി മേള സെപ്റ്റംബർ 29 ന്

മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം.

നീതു ചന്ദ്രൻ

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തഞ്ചാമത് വിവാഹാർഥി മേള സെപ്റ്റംബർ 29 ന് ഞായറാഴ്ച രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി ൽ നടക്കും.മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം. https://snmsmatrimony.com/mamnew/ എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഹാളിലെ സ്‌ക്രീനിൽ തെളിയും. യോജിക്കുന്നവരുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

കൂടാതെ സമിതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം യുവതീ യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതകങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും എന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 9769359089 , 9819020996 . 9820644950.

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

4ാം ടി20 മഞ്ഞ് കാരണം വൈകി

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ

ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം