ഐഐടി ബോംബെ

 
Mumbai

വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് 10 അംഗ സമിതിയെ നിയോഗിച്ച് ഐഐടി ബോംബെ

കേസിൽ പ്രതിയായ പ്രൊഫസർ സൂര്യനാരായണ ദൂല്ലയെ സമിതി ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന

Sarath Nath MS

മുംബൈ: വിദ്യാർഥി സാഹിൽ വാകോഡെയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ഐഐടി ബോംബെ 10 അംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. ഐഐടി ബോംബെയുടെ ബോർഡാണ് സമിതി രൂപീകരിച്ചതെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു.

കേസിൽ പ്രതിയായ പ്രൊഫസർ സൂര്യനാരായണ ദൂല്ലയെ സമിതി ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. രണ്ടാം വർഷ ബിടെക് വിദ്യാർഥിയായ വാകോഡെയുടെ മരണത്തിൽ മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.

സെപ്റ്റംബർ 18ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സാഹിൽ വാകോഡെയെ കണ്ടെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടികൂടിയതിന് പിന്നാലെയാണ് സംഭവം. ആത്മഹത്യ വിവരം പുറത്തുവന്നതിനു പിന്നാലെ ഐഐടി ബോംബെയിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ