പഠനോപകരണങ്ങൾ വിതരണം ചെയ്തു
വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ജില്ലാ പരിഷത്തിന്‍റെ കീഴിലുള്ള വസായ് താലൂക്കിലെ രാൻഗാവ് പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജേന്ദ്രകുമാർ കൗൺസിലർ അപർണ്ണ പാട്ടീൽ മണ്ഡലം സെക്രട്ടറി അമർ മെഹർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒരുമാസം നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ പദ്ധതിയിട്ടിട്ടുണ്ട്.
ആദിവാസി സമ്മേളനം ട്രാൻസ് ജെൻഡർ സമൂഹത്തിനായി ആരോഗ്യ ക്യാമ്പ്, ആശാവർക്കർമാർക്കും അംഗൻ വാടി ടീച്ചർമാർക്കുമുള്ള ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ പ്രതീക്ഷ ഫൗണ്ടേഷൻ ബിജെപി കേരള ഘടകവുമായി ചേർന്ന് സംഘടിപ്പിക്കുമെന്ന് ചെയർമാൻ കെ. ബി ഉത്തം കുമാർ അറിയിച്ചു.