സുനേത്ര പവാര്‍

 
Mumbai

സുനേത്രാ പവാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

23നാണ് തെരഞ്ഞെടുപ്പ്

Mumbai Correspondent

പുനെ: ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷയുമായ സുനേത്ര പവാര്‍ ബാരാമതി നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സുനേത്രയുടെ ഭര്‍ത്താവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് 23-ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവില്‍ രാജ്യസഭാംഗമാണ് സുനേത്ര.

ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപി ബാരാമതിയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സുനേത്രയ്‌ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തി.

അജിത് പവാറിന്‍റെ അപകടമരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നും എംപിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ പറഞ്ഞു. ഏപ്രില്‍ 23ന് ആണ് തിരഞ്ഞെടുപ്പ് മേയ് 4 ന് ഫലപ്രഖ്യാപനം നടത്തും.

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

"വിജയ്‌യോട് അസൂയ തോന്നുന്നു": 15 വർഷമായി തെരുവിലാണെന്ന് പവൻ കല്യാൺ

പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽ

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗൺസിലർ പ്രശോഭ് സി. വത്സന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

'അമ്മ'യിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; മൗനം തുടർന്ന് മുതിർന്ന താരങ്ങൾ