സുനേത്ര പവാര്‍

 
Mumbai

സുനേത്രാ പവാര്‍ എന്‍സിപി ദേശീയ പ്രസിഡന്‍റ്

പേര് നിര്‍ദേശിച്ചത് പ്രഫുല്‍ പട്ടേല്‍

Mumbai Correspondent

മുംബൈ : എന്‍സിപിയുടെ ദേശീയ അധ്യക്ഷയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്രാ പവാറിനെ തെരഞ്ഞെടുത്തു. അന്തരിച്ച പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ ഭാര്യയുമാണ്. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്.

പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ സുനേത്ര പവാറിന്റെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പുതിയ നേതൃത്വത്തിന് കീഴില്‍ എന്‍സിപി ഐക്യത്തോടെയും ശക്തിയോടെയും മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. അജിത് പവാറിന്‍റെ തട്ടകമായ ബാരാമതിയില്‍ നിന്ന് നിയമസഭയിലേക്കും അവര്‍ മത്സരിക്കും.

എറണാകുളത്ത് 25 ഏക്കർ പാടം നികത്തി ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ സർക്കാർ അനുമതി

ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിൽ മലയാളി താരത്തിന് സെഞ്ചുറി

സൽമാൻ ഖാന്‍റെ വസതിയുടെ സുരക്ഷാചുമതലയുള്ള പൊലീസുകാരൻ മരിച്ചു

ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോയി സുരേഷ് ഗോപി

ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി