അയല്വാസിയുടെ ഒന്നര വയസ്സുള്ള പെണ്കുട്ടിയെ പത്ത് വയസ്സുകാരി എറിഞ്ഞ് കൊലപ്പെടുത്തി
മുംബൈ: ഗോരേഗാവിലെ പാര്പ്പിട സമുച്ചയത്തില് നിന്ന് ഒന്നര വയസുകാരിയെ പത്തുവയസുകാരിയായ പെണ്കുട്ടി ആറാം നിലയില് നിന്ന് താഴേക്ക് ഇട്ട് കൊലപ്പെടുത്തി. നടുക്കുന്ന ഈ സംഭവത്തെ തുടര്ന്ന് പത്തുവയസുകാരിയായ കുട്ടിക്ക് എതിരെയും കുട്ടിയുടെ അമ്മയ്ക്ക് എതിരെയും മുംബൈ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി ഒന്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കെട്ടിടത്തിലെ സിസിടിവി ക്യാമറയില് ദൃശ്യങ്ങള് പതിഞ്ഞിട്ടുണ്ട്. പത്തുവയസുകാരിയായ പെണ്കുട്ടി ഒന്നര വയസുള്ള കുഞ്ഞിനെ എടുത്ത് ആറാം നിലയുടെ കൊറിഡോറില് നിന്ന് താഴേക്ക് എറിയുന്നതും, തൊട്ടുപിന്നാലെ കൊറിഡോറിന്റെ മറുഭാഗത്തേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.
പൊലീസ് ഉദ്യോഗസ്ഥര് നല്കുന്ന വിവരമനുസരിച്ച്, കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഈ ഒക്ടോബര് ഒന്നിനാണ് ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്. പൂച്ചയെ വളര്ത്തുന്നതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില് മുന്പ് തര്ക്കങ്ങള് നിലനിന്നിരുന്നതായി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള് ആരോപിച്ചു. എന്നാല് തര്ക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
മരിച്ച കുട്ടിയുടെ കുടുംബം പ്രതികള്ക്കെതിരെ കടുത്ത ശിക്ഷാനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സംഭവം മറച്ചുവെക്കാനായി പ്രതിയുടെ കുടുംബം ഫ്ലാറ്റിലെ സിസിടിവി ക്യാമറകള് മനപൂര്വ്വം ഓഫാക്കാന് ശ്രമിച്ചതായും കുടുംബ ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥര് നല്കുന്ന വിവരമനുസരിച്ച്, കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഈ ഒക്ടോബര് ഒന്നിനാണ് ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്. പൂച്ചയെ വളര്ത്തുന്നതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില് മുന്പ് തര്ക്കങ്ങള് നിലനിന്നിരുന്നതായി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള് ആരോപിച്ചു. എന്നാല് തര്ക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
മരിച്ച കുട്ടിയുടെ കുടുംബം പ്രതികള്ക്കെതിരെ കടുത്ത ശിക്ഷാനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സംഭവം മറച്ചുവെക്കാനായി പ്രതിയുടെ കുടുംബം ഫ്ലാറ്റിലെ സി.സി.ടി.വി ക്യാമറകള് മനഃപൂര്വ്വം ഓഫാക്കാന് ശ്രമിച്ചതായും കുടുംബ ആരോപിച്ചു.