നവംബർ ആറ് വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് പരിപാടി.

 
Mumbai

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രതീക്ഷ ഫൗണ്ടേഷന്‍റെ ദീപാവലി വിരുന്ന്

നവംബർ ആറിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് വസായ് വെസ്റ്റിലെ വിശ്വകർമ ഹാളിലാണ് പരിപാടി.

Mumbai Correspondent

വസായ്: ട്രാൻസ്ജെൻഡർ സമൂഹത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹവിരുന്നൊരുക്കുന്നു. നവംബർ ആറിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് വസായ് വെസ്റ്റിലെ വിശ്വകർമ ഹാളിലാണ് പരിപാടി.

ചടങ്ങിൽ വസായ് എംഎൽഎ സ്നേഹ ദുബെ പണ്ഡിറ്റ് ട്രാൻസ്ജൻഡർ സമൂഹത്തിലെ പ്രമുഖരായ നിക്കി ചൗള (ന്യൂഡൽഹി) കൃഷ്ണമോഹിനി (മുംബൈ) ഫൈസി ബോ, പവിത്ര (ട്രാൻസ് ജൻഡർ ആക്റ്റിവിസ്റ്റ്) റിത്തു ബാഗി (സോഷ്യൽ മീഡിയ ഇൻഫ്ലൂൻസർ) സിമ്രാൻ (ഫാഷൻ ഡിസൈനർ) ഗുരുജി നീതാ കിനി, കമൽ ലബാന (ട്രാൻസ് ജൻഡർ ആക്റ്റിവിസ്റ്റ്) എന്നിവർ പങ്കെടുക്കും. ഇവർക്കു പുറമെ വസായ് താലൂക്കിലെ വിവിധ വിഭാഗങ്ങളിൽ പെട്ട ട്രാൻസ് ജൻഡർമാരും പരിപാടിയിൽ എത്തിച്ചേരും.